ഈരാറ്റുപേട്ട പൂഞ്ഞാര്‍ റോഡില്‍ പനച്ചികപ്പാറയില്‍ മരം കടപുഴകി വീണു. ഉച്ചയ്ക്ക് 1.50-ഓടെയായിരുന്നു സംഭവം. മഴ തുടരുന്നതിനിടെ മരം ചുവടെ മറിഞ്ഞുവീഴുകയായിരുന്നു
.റോഡിന് സൈഡിലെ തിട്ടയില്‍ നിന്നും മരം റോഡിലേയ്ക്കാണ് വീണത്. റോഡിന്റെ പകുതി ഭാഗത്തോളം മരത്തിന്റെ ശിഖരങ്ങൾ വന്നു വീണു.
.നിരന്തരം വാഹനങ്ങൾ കടന്നു പോകുന്ന വഴിയിലേയ്ക്കാണ് മരം മറിഞ്ഞു വീണത്. സംഭവ സമയത്ത് കടന്നു പോയ വാഹനങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
.റോഡിനോട് തൊട്ടു ചേർന്നാണ് ഈ തണൽ മരം നിന്നിരുന്നത്. സ്കൂൾ വിട്ടാൽ നിരവധി വിദ്യാർത്ഥികൾ കടന്നു പോകുന്ന ഭാഗം കൂടിയാണിത്.
0 Comments