പിറന്നാള്‍ ദിനത്തില്‍ വെള്ളമൊഴുക്കില്‍പെട്ട വിദ്യാര്‍ത്ഥിനിയ്ക്ക് അത്ഭുതകരമായ രക്ഷപെടല്‍. പനച്ചിപ്പാറ എസ് എം വി സ്‌കൂളിന് മുന്‍ ഭാഗത്താണ് വിദ്യാര്‍ത്ഥിനി റോഡരികിലെ വെള്ളമൊഴുക്കില്‍ പെട്ടത്.
.പൂഞ്ഞാര്‍ എസ് എം വി സ്‌കൂള്‍ ആറാം ക്ലാസ്സ് വിദ്യാര്‍ഥി തണ്ണിപ്പാറ ചെറിയിടത്തില്‍ സന്തോഷിന്റെ മകള്‍ കാവ്യാമോള്‍ എസ് ആണ് തിങ്കളാഴ്ച വൈകിട്ട് നാലു മണിക്ക് ഒഴുക്കില്‍ പെട്ടത്.അന്‍പതു മീറ്ററോളം ഒഴുകിയ കുട്ടി യെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു.
.സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോയ കുട്ടി കാല്‍ വഴുതി കാനയിലേക്ക് വീഴുകയായിരുന്നു. സഹകരണ ബാങ്കിന് സമീപം റോഡിന്റെ അടിയിലൂടെയുള്ള കലുങ്കിനുള്ളില്‍ പതിക്കുന്നതിന് മുന്‍പ് കുട്ടിയെ രക്ഷപ്പെടുത്തിയതിനാല്‍ അപകടം ഒഴിവായി.
0 Comments