പാലാ സെൻറ് തോമസ് കോളേജ് ഹിസ്റ്ററി ഡിപ്പാർട്ട്മെൻറ് ആഭിമുഖ്യത്തിൽ വിഭജന ഭീതിയുടെ ഓർമ്മ ദിനാചരണം നടന്നു ദിനാചരണത്തിന്റെ ഭാഗമായി ഫോട്ടോ വീഡിയോ പ്രദർശനവും നടന്നു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എംജി യൂണിവേഴ്സിറ്റി മുൻവൈസ് ചാൻസലർ സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ജയിംസ് ജോൺ മംഗലത്ത് ചടങ്ങിൽ അധ്യക്ഷനായിരുന്നു കോളേജ് വൈസ് പ്രിൻസിപ്പൽ ഡേവിസ് സേവ്യർ ഹിസ്റ്ററി ഡിപ്പാർട്ട്മെൻറ്സ് ഹെഡ്സ് പ്രൊഫസർ മനേഷ് വർഗീസ് ജോൺ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. അസി. പ്രഫ. റോസ് സ്കറിയ മിസ് അഞ്ജന ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി. കോളേജിലെ ചരിത്രവിഭാഗം വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.
0 Comments