പാലാ സെന്റ് തോമസ് കോളേജിലെ ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തിൽ, സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ദളിത്, ആദിവാസി,സ്ത്രീ വിമർശനം' എؗന്ന വിഷയത്തിൽ ദ്വിദിന ഹിന്ദി ദേശീയ സെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ റവ: ഡോ. ജെയിംസ് ജോൺ മംഗലത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന
ദ്വിദിന സെമിനാറിന്റെ ഉദ്ഘാടന കർമവും, മുഖ്യപ്രഭാഷണവും പ്രമുഖ സാഹിത്യകാരനും,ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസറും ആയ ഡോ. ബജ് രംഗ് ബിഹാരി തിവാരി നിർവ്വഹിച്ചു. വിവിധ സർവ്വകലാശാലകളിലേയും കോളേജുകളിലേയും പ്രശസ്തരായ ചിന്തകരുടേയും അദ്ധ്യാപകരുടേയും സാന്നിധ്യമാണ് ഈ സെമിനാറിനെ വേറിട്ട വൈജ്ഞാനിക അനുഭവമാക്കി മാറ്റുന്നത്.
നമ്മുടെ സമൂഹത്തിലെ ദളിതരും ആദിവാസികളും സ്ത്രീകളും അഭിമുഖീകരിക്കുന്ന വിവിധങ്ങളായ വിഷയങ്ങളാണ് ഈ സെമിനാറിൽ ചർച്ച ചെയ്യപ്പെടുന്നത്. കോളേജ് വൈസ് പ്രിൻസിപ്പാൾമാരായ ഡോ. ഡേവിസ് സേവ്യർ, പ്രൊഫ. ജോജി അലക്സ് ഐ.ക്യൂ. എ. സി. കോഡിനേറ്റർ ഡോ. തോമസ് വി. മാത്യൂ തുടങ്ങിയവർ സെമിനാറിന് ആശംസകൾ അറിയിച്ചു. ഡോ. കൊച്ചുറാണി ജോസഫ് , ഡോ. അനീഷ് സിറിയക്ക് , ഡോ ഡിനിമോൾ, അഞ്ചു ജോയി തുടങ്ങിവർ സെമിനാറിന് നേതൃത്വം നൽകി .വിവിധ സർവ്വകലാശാലകളിൽ നിന്നുള്ള നൂറോളം അധ്യാപകരും, വിദ്യാർഥികളും പങ്കെടുത്ത ദേശീയ സെമിനാറിന് വലിയ പിന്തുണയാണ് ലഭിച്ചത്.
0 Comments