Latest News
Loading...

പാലായ്ക്കിനി നവീന ദൃശ്യാനുഭവം. പുത്തേട്ട് സിനിമാസ് സെപ്റ്റംബര്‍ 3 മുതല്‍

മികച്ച ദൃശ്യാനുഭവവും സാങ്കേതിക തികവുമായി കൊട്ടാരമറ്റത്ത് ഇനി സിനിമാ ആവേശം. സിനിമാ തീയറ്റര്‍ രംഗത്തെ പുത്തന്‍ സങ്കേതങ്ങളുമായി പുത്തേട്ട് ആര്‍ക്കേഡില്‍ പുത്തേട്ട് മള്‍ട്ടിപ്ലക്‌സ് പ്രവര്‍ത്തനം ആരംഭിക്കുന്നു. സെപ്റ്റംബര്‍ 3ന് വൈകിട്ട് അഞ്ചിന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. 


.ഏറ്റവും ആധുനികമായ സാങ്കേതികസംവിധാനങ്ങളുമായാണ് തീയേറ്റര്‍ ഹാളുകളില്‍ ഒരുക്കിയിരിക്കുന്നത്. ഡോള്‍ബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റവുമായാണ് മൂന്ന് സ്‌ക്രീനുകളില്‍ ഒരേസമയം ചിത്രങ്ങള്‍ പ്രേക്ഷകരിലേയ്‌ക്കെത്തുക. 

ആമ്പിയന്റ് ലൈറ്റിങ്ങ്, 4കെ റെസലൂഷന്‍, ആര്‍ ജി ബി ലേസര്‍ പ്രൊജക്ഷന്‍ , എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ തീയേറ്റര്‍ കോംപ്ലക്സിലെ മൂന്ന് സ്‌ക്രീനുകളിലും സജ്ജീകരിച്ചിട്ടുണ്ട്. ഉന്നത നിലവാരത്തിലുള്ള പുഷ്ബാക്ക് സീറ്റുകള്‍ക്കൊപ്പം ഫാമിലി സോഫാ , റിക്ലയ്നര്‍ സീറ്റുകള്‍ എന്നിവയുമുണ്ട്. 

.പാലാ എം എല്‍ എ മാണി സി കാപ്പന്റെ അധ്യക്ഷതയില്‍ കൂടുന്ന ഉ്ദഘാടനയോഗത്തില്‍ മുന്‍ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടി, ജോസ് കെ മാണി എം പി  , ചീഫ് വിപ്പ് എന്‍  ജയരാജ്., തോമസ് ചാഴികാടന്‍ എം പി  ,ആന്റോ ആന്റണി എം പി , തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ , മോന്‍സ് ജോസഫ് എംഎല്‍എ, സെബാസ്‌ററ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, ജോബ് മൈക്കിള്‍ എംഎല്‍എ, സി കെ ആശാ എംഎല്‍എ, പ്രമോദ് നാരായണന്‍ എംഎല്‍എ ,


.പി സി ജോര്‍ജ് എക്‌സ് എം എല്‍ എ ,മറ്റത്തില്‍ വക്കച്ചന്‍ എക്‌സ് എം പി ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്ര്‍ നിര്‍മ്മലാ ജിമ്മി , ആന്റോ  ജോസ് പടിഞ്ഞാറേക്കര ,അഡ്വ നാരായണന്‍ നമ്പൂതിരി , കൗണ്‍സിലര്‍ വി സി  പ്രിന്‍സ് തയ്യില്‍,എന്നിവര്‍ പങ്കെടുക്കും .

 നടന്‍ രഞ്ജി പണിക്കര്‍.,നടി  മിയാ ,സംവിധായകന്‍ ഭദ്രന്‍ മാട്ടേല്‍.,നടന്മാരായ ബാബു നമ്പൂതിരി .,പ്രേം പ്രകാശ് ,ചാലി പാലാ തുടങ്ങിയവര്‍  മുഖ്യാതിഥികള്‍ ആയിരിക്കും.

www.puthettucinemas.com എന്ന വെബ്‌സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. നേരിട്ടെത്തിയും ടിക്കറ്റെടുക്കാനാവും. 



സിനിമ കാണലിന്റെ കാഴ്ചപ്പാടുകള്‍ മാറിയ പുതിയ കാലത്ത്, കാലത്തിനൊത്ത സൗകര്യങ്ങളും ഇവിടെയുണ്ട്. സിനിമാ കാണുന്നതിനപ്പുറം ഒത്തുചേരലിനുള്ള വേദികള്‍ കൂടിയാണ് ഇവിടം. ഫുഡ് കോര്‍ട്ട്, സ്‌നാക്ക് ബാര്‍, ,മുന്നൂറോളം വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് ,ഹൈജീനിക്ക് ടോയ്ലറ്റ് തുടങ്ങിയവ മറ്റിടങ്ങളില്‍ നിന്നും പുത്തേട്ട് സിനാമസിനെ മാറ്റിനിര്‍ത്തുന്നു. 




Post a Comment

0 Comments