Latest News
Loading...

ചെക്ക് ഡാമുകൾ പൊളിക്കണം


വെള്ളപൊക്കം ഇല്ലാതിരുന്ന പൂഞ്ഞാറിലേക്ക്, എല്ലാ വർഷവും വെള്ളപൊക്കം സമ്മാനിച്ച, പൂഞ്ഞാർ പള്ളിവാതിൽ ചെക്ക് ഡാം, പൂഞ്ഞാർ നാത്തനാൽ പാലം ചെക്ക് ഡാം, എന്നിവയുടെ ഉയരം കുറക്കുകയൊ, പൂർണ്ണമായി പൊളിച്ചു നീക്കുകയോ ചെയ്യണമെന്ന്, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌, ലെ പൂഞ്ഞാർ ടൌൺ വാർഡ് ഗ്രാമ സഭ യോഗം അവശ്യപ്പെട്ടു.

    വാർഡ് മെമ്പർ റോജി തോമസ് മുതിരന്തിക്കൽ അവതരിപ്പിച്ച പ്രമേയം ഗ്രാമ സഭ ഏകകണ്ഠംമായി പാസ്സാക്കി.

     25 വർഷം മുൻപ് നിർമിച്ച പൂഞ്ഞാർ - പള്ളിവാതിൽ ചെക്ക് ഡാം
2019-20 കാലഘട്ടത്തിൽ ഇറിഗേഷൻ വകുപ്പ് ഉയരം കൂട്ടി പുനർനിർമാണം നടത്തി. അത് വരെ ചെക്ക് ഡാം കൊണ്ട് ആർക്കും നാശ നഷ്ടങ്ങൾ ഉണ്ടായിട്ടില്ല. ഉയരം വർധിപ്പിച്ചതിന് ശേഷം, എല്ലാ വർഷവും പൂഞ്ഞാർ പള്ളിവാതിൽ ഭാഗത്തു, റോഡിൽ വെള്ളം കേറി ഗതാഗത തടസ്സം ഉണ്ടാകുന്നു.
2021 -ലെ വെള്ളപൊക്കത്തിൽ, പൂഞ്ഞാർ പള്ളിവാതിൽ ഭാഗത്തുള്ള
16 കടകളിൽ വെള്ളം കേറി ലക്ഷകണക്കിന് രൂപയുടെ നഷ്ടം കച്ചവടക്കാർക്ക് ഉണ്ടായി.ഈ ചെക്ക് ഡാം കൊണ്ട് യാതൊരു പ്രയോജനവും പൂഞ്ഞാരുകാർക്ക് ഇല്ല.

കൂടാതെ, പൂഞ്ഞാർ പള്ളിയുടെ മുൻ ഭാഗത്തുള്ള റോഡിലെ
2 കലുങ്കുകൾ വലിപ്പം കൂട്ടി
പുനർ നിർമാണം നടത്തേണ്ടതും അവശ്യമാണ്.

Post a Comment

0 Comments