Latest News
Loading...

വീടുകൾക്കുള്ള ആദ്യ ഗഡു വിതരണം ചെയ്തു

ഈരാറ്റുപേട്ട നഗരസഭ പി എം എ വൈപദ്ധതി  ലിസ്റ്റിൽ ഉൾപ്പെട്ട 28 കുടുംബങ്ങൾക്ക് വീട് നിർമാണത്തിനുള്ള ആദ്യ ഗഡു തുക വിതരണം ചെയ്തു,
 വിതരണോദ്ഘാടനം നഗരസഭാ അധ്യക്ഷ സു ഹുറ അബ്ദുൽ ഖാദർ നിർവ്വഹിച്ചു.



 


ഈപദ്ധതിയിൽ ഉൾപ്പെട്ട 137 കുടുംബങ്ങൾക്കും എത്രയും പെട്ടന്ന് വീട് എന്ന സ്വപ്നം യഥാർഥ്യമാക്കുവാനുള്ള പരിശ്രമം തുടരുകയാണെന്ന് ഈരാറ്റുപേട്ട നഗരസഭ ചെയർ പേഴ്സൺ സുഹറ അബ്‌ദുൾ ഖാദർ പറഞ്ഞു
വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ്‌ ഇല്യാസ് അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റിയാസ് പ്ലാമൂട്ടിൽ, വിവിധ പാർലമെന്ററി പാർട്ടി ലീഡർമാരായ നാസർ വെള്ളൂപ്പറമ്പിൽ, അനസ് പാറയിൽ, അൻസാരി ഈലക്കയം,മുഴുവൻ കൗൺസിലർമാരും പങ്കെടുത്തു





Post a Comment

0 Comments