സ്കൂൾ മാനേജർ ഫാ.മാത്യു പാറത്തൊട്ടി അദ്ധ്യക്ഷത വഹിച്ചു.പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് മെമ്പർ പി.യു വർക്കി, വാർഡ് മെമ്പർ & പിറ്റിഎ പ്രസിഡന്റ് സജി കദളിക്കാട്ടിൽ, ഹെഡ്മാസ്റ്റർ സോണി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ജൈവകർഷകരായ വി.എഫ് .ഫിലിപ്പ് വരിക്കാനിക്കൽ , മാത്തുക്കുട്ടി ജോസ് വെട്ടുകല്ലേൽ എന്നിവരെ ചടങ്ങിൽ പൊന്നാടയണിച്ച് ആദരിച്ചു.
മീനച്ചിലാറിന്റെ നനവുള്ള മണ്ണിനെ പൊന്നാക്കി മാറ്റിയതും , വിത്തുമുതൽ വിളവുവരെയുള്ള ഒരു നാടിന്റെ കാർഷിക അനുഭവങ്ങളും പുതു തലമുറക്ക് കർഷകർ പകർന്നു നൽകി. ജൈവ കൃഷി രീതികൾ കുട്ടികൾക്ക് വിവരിച്ചപ്പോൾ കർഷകരും ആവേശത്തിലായി. പാട്ടും ഡാൻസുമായി കുട്ടികളും ഒപ്പം കൂടി. കാർഷിക ക്ലബ് ഉദ്ഘാടനം , വിത്ത് വിതയ്ക്കൽ, കാർഷികവിള പ്രദർശനം, കാർഷിക ക്വിസ്, കർഷക നൃത്തം, പ്രച്ഛന്ന വേഷം , തൊപ്പിപ്പാള നിർമ്മാണം ഉൾപ്പെടെ നിരവധി മത്സരങ്ങളും നടത്തി. നൂറോളം വിദ്യാർത്ഥികൾ പാളത്തൊപ്പിയുമായി കർഷക വേഷത്തിൽ അണിനിരന്നത് കാഴ്ചക്കാരിൽ കൗതുകം ഉണർത്തി.
അധ്യാപക പ്രതിനിധികളായ ആന്റണി ജോസഫ് , ജോസുകുട്ടി ജേക്കബ് , ജിജി ജോർജ് , സിസ്റ്റർ ജൂലി ജോസഫ് , ഷീലമ്മ മാത്യു , റീനാ ഫ്രാൻസീസ്, ജിനു ജോസ് ,സുമിമോൾ ജോസ്, അഞ്ജു സെബാസ്റ്റ്യൻ, നീതു മാത്യൂസ്, റെജി ഫ്രാൻസിസ് , ജോസിയാ ജോർജ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments