Latest News
Loading...

പായസോത്സവം സംഘടിപ്പിച്ചു

പൂഞ്ഞാർ: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പൂഞ്ഞാർ ഏരിയ സമ്മേളനത്തിനോട് അനുബന്ധിച്ചു പൂഞ്ഞാർ തെക്കേക്കര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പായസോത്‌സവം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം  രമ മോഹൻ പായസോത്സവം ഉദ്ഘാടനം ചെയ്തു. 




ഓഗസ്റ്റ് 28 ഞായറാഴ്ച പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ ഹാളിലാണ് സമ്മേളനം നടക്കുന്നത്. സിപിഐഎം ഏരിയ കമ്മിറ്റിയംഗം ടിഎസ് സ്നേഹാധരൻ , ലോക്കൽ സെക്രട്ടറി ടിഎസ്‌ സിജു , മേഖല പ്രസിഡന്റ്‌ നിഷ സാനു, സെക്രട്ടറി ബിന്ദു സുരേന്ദ്രൻ, രാജി വിജയൻ, ബീന മധുമോൻ , ജോസ്ന ജോസ് , ദേവസ്യാച്ചൻ വാണിയപ്പുര എന്നിവർ സംസാരിച്ചു 





Post a Comment

0 Comments