സ്വാതന്ത്ര്യത്തിൻ്റെ 75 വാർഷികം ആസാദീ കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന വേളയിൽ, പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം എല്ലാ വീട്ടിലും ദേശീയ പതാക ഉയർത്തുക എന്ന ലക്ഷ്യത്തോടെ തലപ്പലം പഞ്ചായത്തിലെ എല്ലാ വീടുകളിലും കൊടുക്കുവാനുള്ള ദേശീയ പതാകകൾ പ്ലാശനാൽ പോസ്റ്റ് ഓഫീസിൽ നിന്നും ബിജെപി തലപ്പലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് പി കെ ഏറ്റുവാങ്ങി . മണ്ഡലം ജനറൽ സെക്രട്ടറി സതീഷ് കെ ബി. പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇൻ ചാർജ് ബാബു ചാലിൽ,ജോയിൻ സെക്രട്ടറിമാരായ റെജി.രാജീവ്. ഗ്രാമപഞ്ചായത്ത് മെമ്പർ ചിത്രാ സജി. പോസ്റ്റ് മാസ്റ്റർ സോണി, പോസ്റ്റ് വുമൺ സുജനി,ബി പി എം ശാന്തിനി രമണൻ.. തുടങ്ങിയവർ പങ്കെടുത്തു.
0 Comments