പൂഞ്ഞാർ എസ് എം വി ഹയർസെക്കൻഡറി സ്കൂളിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച കേഡറ്റുകൾക്കുള്ള സമ്മാനദാനം കോട്ടയം നർക്കോട്ടിക് സെൽ ഡിവൈഎസ്പി യും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസറുമായ സി. ജോൺ നിർവ്വഹിച്ചു. ഇന്റർനാഷണൽ ബ്ലോഗ് പ്രോഗ്രാമിന്റെ സ്റ്റുഡന്റ് വ്ലോഗർ ആയി തിരഞ്ഞെടുക്കപ്പെട്ട ലക്ഷ്മി വി നായർ ഹരിനന്ദൻ എസ് എന്നിവരേയും യോഗത്തിൽ അനുമോദിച്ചു.
പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ജോൺസൺ ജോസഫ്, എ ഡി എൻ ഒ ഡി ജയകുമാർ സീനിയർ അസിസ്റ്റന്റ് വി ആർ പ്യാരി ലാൽ, ജോസിറ്റ് ജോൺ,കമ്മ്യൂണിറ്റി പോലീസ് ഓഫീസറായ ഗായത്രിദേവി കെ ജെ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പത്ത് ഡിക്ലറേഷൻസ് കേഡറ്റുകൾ നൃത്തശില്പം രൂപത്തിൽ അവതരിപ്പിച്ചു.
0 Comments