Latest News
Loading...

മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

വാരിയാനിക്കാട് :ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 ബി ആഭിമുഖ്യത്തിൽ  യുവജന ശാക്തീകരണ പരിപാടിയുടെ ഭാഗമായി പൂഞ്ഞാർ ന്യൂ വിഷൻ ഹോസ്പിറ്റൽ സഹായത്തോട് കൂടി ലയൺസ് ക്ലബ് ഓഫ് ചെമ്മലമറ്റം സെൻട്രലുമായി സഹകരിച്ച്, വാരിയാനിക്കാട് സെന്റ്. ജോസഫ് ഇടവക SMYM യൂണിറ്റും  സംയുക്തമായി സൗജന്യ നേത്രപരിശോധന ക്യാമ്പും  തിമിര ശസ്ത്രക്രിയ പരിശോധനയും  ബോധവൽക്കരണ ക്ലാസും വാരിയാനിക്കാട് സെൻ്റ്.ജോസഫ് ചർച്ച് പാരിഷ് ഹാളിൽ  നടന്നു.
200 ഓളം ആളുകൾ പങ്കെടുത്തു.
.



വാരിയാനിക്കാട് പള്ളി വികാരി റവ.ഫാ.മാർട്ടിൻ പന്തിരുവേലി ഉത്ക്കാടണം നിർവഹിച്ചു ക്ലബ്‌ പ്രസിഡന്റ്‌ ലയൺ പി. സി. ജോസഫ് അദ്ധ്യക്ഷത വഹിക്കുകയും ലയൺസ് ക്ലബ്‌ ജില്ലാ സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തുകയും , മുൻ പ്രസിഡൻ്റ് ലയൺ കുരിയാച്ചൻ , ക്ലബ്‌ സെക്രട്ടറി ലയൺ ജോസഫ് മാത്യു പറമ്പിൽ , അഡ്മിനിസ്ട്രേറ്റർ ലയൺ സജു ജോസഫ്, ക്ലബ്‌ ട്രഷർ ലയൺ സജി പൊങ്ങൻപാറ, SMYM
A യൂണിറ്റ് പ്രസിഡന്റ്‌ ലിൻസൺ ബ്ലെസ്സൺ,
B യൂണിറ്റ് പ്രസിഡന്റ്‌ എൽസ മരിയ എന്നിവർ പ്രസംഗിക്കുകയും,
 പൂഞ്ഞാർ ന്യൂ വിഷൻ കണ്ണാശുപത്രി ഡോ.ധ്രുമിൽ സി.കെ നേത്ര സംരക്ഷണ ക്ലാസ്സ് നയിക്കുകയും, ചടങ്ങിൽ ലയൺ മെമ്പേഴ്സും
SMYM മെമ്പേഴ്സും നാട്ടുകാരും പങ്കെടുത്തു




Post a Comment

0 Comments