തീക്കോയി പഞ്ചായത്തിലെ വിനോദ സഞ്ചാര കേന്ദ്രമായ മാര്‍മല അരുവിയിലേയ്ക്കുള്ള റോഡ് കനത്ത മഴയില്‍ തകര്‍ന്നു. കഴിഞ്ഞ പ്രളയകാലത്ത് ഭാഗികമായി തകര്‍ന്ന കലുങ്കിനോട് ചേര്‍ന്നുള്ള ഭാഗമാണ് കൂടുതല്‍ തകര്‍ന്നത്.
റോഡിന്റെ പകുതിയോളം തകര്‍ന്ന അവസ്ഥയിലാണ്. സംരക്ഷണ ഭിത്തി ഇടിഞ്ഞതോടെ വാഹന യാത്ര തടസ്സപ്പെട്ടു. ഇരുചക്രവാഹനങ്ങള്‍ മാത്രം കടന്നുപോകാന്‍ തക്ക വീതി മാത്രമാണ് ബാക്കിയുള്ളത്. മഴ തുടര്‍ന്നാല്‍ ബാക്കിഭാഗം കൂടി തകരാനും സാധ്യതയുണ്ട്.
0 Comments