Latest News
Loading...

മംഗളഗിരി - മുപ്പതേക്കർ - ഒറ്റയിട്ടി റോഡ് തകർന്നു

ശക്തമായ മഴയെ തുടർന്നുണ്ടായ മലവെള്ളപാച്ചിലിൻ മംഗളഗിരി - മുപ്പതേക്കർ - ഒറ്റയിട്ടി റോഡ് തകർന്നു. തീക്കോയിൽ നിന്നും വാഗമണ്ണിലേക്കുള്ള സമാന്തര പാതയാണിത്. വാഗമണ്ണിലേക്കുള്ള പ്രധാന റോഡ് തകർന്നതോടെ വിനോദ സഞ്ചാരികളടക്കം ആശ്രയിച്ചിരുന്നത് ഈ റോഡിനയായിരുന്നു. റോഡ് തകർന്നതോടെ ഈ മേഖലയിലുള്ള നിരവധി കുടുംബങളും യാത്രാ ദുരിതം അനുഭവിച്ച് തുടങ്ങി.

വാഗമണ്ണിലേക്കുള്ള വിനോദ സഞ്ചാരികൾ മാർമല അരുവിയും സന്ദർശിച്ച് മുപ്പതേക്കർ വഴി ഒറ്റയിട്ടിയിലെത്തി വാഗമണ്ണിന് പോകുന്നത് പതിവായിരുന്നു. പ്രധാന പാതയായ ഈരാറ്റുപേട്ട വാഗമൺ റോഡ് തകർന്നതോടെ പ്രദേശവാസികളും, സഞ്ചാരികളുമെല്ലാം ഈ റോഡിനെയാണ് ആശ്രയിച്ചിരുന്നത്. കൂടുതൽ ആളുകൾ മുപ്പതേക്കർ ഒറ്റയിട്ടി റോഡിനെ ആശ്രയിക്കാൻ തുടങ്ങിയതോടെ പൊതുമരാമത്ത് വകുപ്പ് ഈ റൂട്ടിൽ അറ്റകുറ്റപണികൾ നടത്തുകയും ചെയ്തിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം മേഖലയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതോടെ റോഡ് പൂർണ്ണമായും തകർന്ന നിലയിലാണ്. ഓടകളില്ലാത്തതിനാൽ വെള്ളം റോഡിലൂടെ കുത്തിയൊലിക്കുകയാണ്. മഴവെള്ളത്തിന്നൊപ്പം കഴിഞ്ഞ ദിവസത്തെ ഉരുൾപൊട്ടലിൽ ചെളിവെള്ളം കല്ലുകളും ഒഴുകിയെത്തിയതോടെ റോഡിൻ്റെ പല ഭാഗങ്ങളും പൂർണ്ണമായും തകർന്നു. മലവെള്ളപാച്ചിലിൽ കലുങ്കുകൾക്കും തകർച്ചയുണ്ടായിട്ടുണ്ട്.

 സമീപത്തെ പുരയിടങ്ങളിൽ നിന്നും, റബർ തോട്ടങ്ങളിൽ നിന്നുമുള്ള വെള്ളം റോഡിലൂടെ ഒഴുകകയാണ്. പതിവ് റീ ടാറിംഗും, അറ്റകുറ്റപണികളും നടത്താതെ ഓടകൾ നിർമ്മിച്ച് ആധുനിക നിലവാരത്തിൽ റോഡ് നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഉറവയുള്ളയിടങ്ങളിൽ പേവിംഗ് ടൈൽ പതിപ്പിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. വെള്ളമൊഴുകി ടാറിംഗ് ഇളകി റോഡിന് നടുവിൽ മീറ്ററുകളോളം ദൂരത്തിൽ മണ്ണ് തെളിഞ്ഞ സ്ഥിതിയും ഈ റൂട്ടിലുണ്ട്. റോഡ് തകർന്നതോടെ ഈ മേഖലയിലെ താമസക്കാരും യാത്രാദുരിതമനുഭവിക്കുകയാണ്. ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ റോഡിലെ കുഴികൾ തിരിച്ചറിയാനും കഴിയില്ല.

മഴക്ക് ശമനമുണ്ടാകുനതോടെ വാഗമൺ ടൂറിസം വീണ്ടും സജീവമാകും. എന്നാൽ പ്രധാന റൂട്ടും സമാന്തരപാതയും ഒരേ പോലെ തകർന്ന് കിടക്കുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും.

Post a Comment

0 Comments