Latest News
Loading...

ആസാദി കാ അമൃത് മഹോത്സവം ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ

ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന് ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ  ആരംഭം കുറിച്ചു. ഹർ ഘർ തിരംഗ പരിപാടിയുടെ ഭാഗമായി ഭവനത്തിൽ ദേശീയ പതാക ഉയർത്തൽ ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ വിദ്യാർത്ഥികളായ ഡോൺ സോബി, അലൻ സോബി, മിലൻ സോബി എന്നിവരുടെ ഭവനത്തിൽ നടത്തപ്പെട്ടു. 

സ്കൗട്ട്സ് ആന്റ് ഗെയിഡ്സ് കുട്ടികൾ പതാക വന്ദനം നടത്തി. ഹെഡ് മാസ്റ്റർ ശ്രീ.സാബു മാത്യു സ്വാതന്ത്യദിന സന്ദേശം നൽകി.സ്കൗഡ് മാസ്റ്റർ ശ്രീ.ജിജി ജോസഫ്, അധ്യാപകരായ ശ്രീ. സിനുജോസഫ്,ശ്രീ.അജു ജോർജ്, ശ്രീ. ജോർജ് സി. തോമസ് എന്നിവർ നേതൃത്വം നൽകി.




Post a Comment

0 Comments