മൂന്നിലവ് പഞ്ചായത്തിലെ മേച്ചാല്‍ മായിന്‍കല്ലില്‍ താഴേയ്ക്ക് ഉരുണ്ടുവന്ന കൂറ്റന്‍കല്ല് പ്രദേശവാസികള്‍ക്ക് ഭീഷണിയാവുന്നു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലാണ് അടിമണ്ണ് ഒലിച്ചുപോയതിനെ തുടര്‍ന്ന് ഭീമാകാരമായ കല്ലുകള്‍ താഴേയ്ക്ക് ഉരുണ്ടത്. മലയില്‍ നിന്നും ഉരുണ്ടെത്തിയ കല്ല് തടത്തിമാക്കല്‍ ജേക്കബ്ബിന്റെ പുരയിടത്തിന്റെ അതിര്‍ത്തിയിലെത്തി നില്‍ക്കുകയാണ്.
താഴെയുള്ള പ്രദേശങ്ങളില്‍ നിരവധി വീടുകളാണുള്ളത്. പ്രദേശത്തെ വീടിന്റെ 100 മീറ്റര്‍ മുകളിലാണ് കല്ലെത്തി നില്‍ക്കുന്നത്. അപകടാവസ്ഥയെ തുടര്‍ന്ന് ഇവിടെയുള്ള വീടുകളിലെ ആളുകളെ ബന്ധുവീട്ടിലേയ്ക്ക് മാറ്റി. മുന്‍പും ഇവിടെ ഇതേ രീതിയില്‍ കല്ല് താഴേയ്ക്ക് വന്നിട്ടുണ്ട്. അപകടാവസ്ഥ വില്ലേജ് അധികൃതരെ അറിയിച്ചതായി ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
0 Comments