Latest News
Loading...

സൗജന്യ വൃക്ക രോഗ പരിശോധന ക്യാമ്പ്

പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ വൃക്ക സംബന്ധമായ രോഗങ്ങൾക്ക് പ്രത്യേക പരിശോധന ക്യാമ്പ് നടത്തുന്നു. നെഫ്രോളജി  വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്  17, 18 തിയതികളിൽ രാവിലെ 10.00 മുതൽ വൈകിട്ട് 4.00 വരെ നടത്തപ്പെടുന്ന സൗജന്യ ക്യാമ്പിൽ വിദഗ്ധരായ ഡോക്ടർമാർ രോഗികളെ പരിശോധിക്കും.
 


പ്രമേഹം, രക്താദി സമ്മർദ്ദം, മൂത്രത്തിൽ പഴുപ്പ്, കാലിലെ നീര്, വൃക്കയിലെ കല്ല്, മൂത്രത്തിന് നിറവ്യത്യാസം, മൂത്രം പതയുന്നത്, കുടുംബത്തിൽ പാരമ്പര്യമായി വൃക്ക രോഗം ഉളളവർ എന്നിങ്ങനെ ഉള്ളവർക്ക് ഈ സൗജന്യ പരിശോധന ക്യാമ്പിൽ പങ്കെടുക്കാം. ഡോ. മഞ്ജുള രാമചന്ദ്രൻ, ഡോ. തോമസ് മാത്യു, ഡോ. ജിത്തു കുര്യൻ എന്നിവർ രോഗികളെ പരിശോധിക്കും.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ രജിസ്ട്രേഷൻ, ഡോക്ടർ കൺസൾട്ടേഷൻ, മറ്റു ലാബ് പരിശോധനകൾ എന്നിവയ്ക്ക് പ്രത്യേക ഇളവുകളും ലഭ്യമാണ്. മെഡിക്കൽ ക്യാമ്പിലേക്കുള്ള മുൻകൂർ ബുക്കിങ്ങിനായി +91 82816 99263 എന്ന നമ്പറിൽ ബന്ധപ്പെടുക.




Post a Comment

0 Comments