പൂഞ്ഞാർ : ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങൾ പുനസ്ഥാപിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ പൂഞ്ഞാർ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവിശ്യപെട്ടു.
.സമ്മേളനത്തിന് ഏരിയ പ്രസിഡന്റ് ആശ റിജു ആദ്യക്ഷയായി. മുതിർന്ന അംഗം സരസമ്മ ബാലകൃഷ്ണൻ സമ്മേളന നഗറിൽ പതാക ഉയർത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ ബിന്ദു സുരേന്ദ്രൻ രക്തസാക്ഷി പ്രമേയവും, ജോസ്ന ജോസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ആശാ റിജു (കൺവീനർ ) രജനി സുധാകരൻ, ബിന്ദു സുരേന്ദ്രൻ അടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
.ഭാരവാഹികൾ - പ്രസിഡന്റ് : ബിന്ദു അശോകൻ, സെക്രട്ടറി : ആശാ റിജു, ട്രെഷറർ : നിഷാ സാനു, വൈസ് പ്രസിഡന്റ് : ബിന്ദു സുരേന്ദ്രൻ,മായ സജീവൻ, ജോയിന്റ് സെക്രട്ടറി : വിമല കുമാരി, ഷെറിൻ താഹ
0 Comments