Latest News
Loading...

ഐസൊലേഷൻ വാർഡ് ശിലാസ്ഥാപന കർമ്മം നിർവഹിച്ചു


ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായും, കോവിഡ ചികിത്സയ്ക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് ഉദ്ദേശിച്ചും എംഎൽഎ ആസ്തി വികസന ഫണ്ടിൽനിന്നും രണ്ടു കോടി രൂപ അനുവദിച്ച് നിർമ്മിക്കുന്ന ഐസൊലേഷൻ വാർഡിന്റെ ശിലാസ്ഥാപന കർമ്മം  മുൻസിപ്പൽ ചെയർപേഴ്സൺ  സുഹ്റ അബ്ദുൽ ഖാദറിന്റെ അധ്യക്ഷതയിൽ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.  



യോഗത്തിൽ മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ.വി.എം മുഹമ്മദ് ഇല്യാസ് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഹ് ല ഫിർദൗസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത ഇസ്മയിൽ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൻസർ പുള്ളോലിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റിയാസ് പ്ലാമൂട്ടിൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിസ്വാന സവാദ്, വാർഡ് കൗൺസിലർ ലീന ജെയിംസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ. എം. എ ഖാദർ , വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ കെ.എ മുഹമ്മദ് ഹാഷിം, അനസ് നാസർ, പി ആർ ഫൈസൽ, ജെയിംസ് വലിയവീട്ടിൽ, ഹസീബ് വെളിയത്ത്, ഹസീബ് ചായിപറമ്പിൽ, മെഡിക്കൽ ഓഫീസർ ഡോ.രശ്മി പി. ശശി തുടങ്ങിയവർ പ്രസംഗിച്ചു .




Post a Comment

0 Comments