ഇയാൾക്ക് കോട്ടയം ജില്ലയിൽ രാമപുരം, മേലുകാവ് പോലീസ് സ്റ്റേഷനുകളിൽ നിരവധി അടിപിടി കേസുകൾ നിലവിലുണ്ട്. നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി പോലീസ് കാപ്പാ നിയമനടപടി സ്വീകരിച്ചു വരുന്നതിനിടയിലാണ് ഇയാളെ കഞ്ചാവുമായി പാലാ പോലീസ് പിടികൂടിയത്.
പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി. ടോംസൺ, എസ്.ഐ. ഷാജി സെബാസ്റ്റ്യൻ, എ.എസ്.ഐ. ബിജു കെ തോമസ്സ്, സിവിൽ പോലീസ് ഓഫീസർമാരായ ബിനുമോൾ അജു വി തോമസ്സ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
0 Comments