പൂഞ്ഞാര്‍ പള്ളിവാതില്‍ ജംഗ്ഷനിലെ വെള്ളക്കെട്ട് വീണ്ടും ദുരിതമാകുന്നു. ഇന്ന് വൈകിട്ട് പെയ്ത മഴയില്‍ മൂന്നരയോടെ ചെറുവാഹനങ്ങള്‍ കടന്നുപോകുന്നത് തടസ്സപ്പെട്ടു. ചെറിയ ഓടയില്‍ ഉള്‍ക്കൊള്ളാനാവാത്ത വിധം വെള്ളം എത്തുന്നതാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്.
.അതേസമയം സമാന്തരമായി ഉപയോഗിക്കാവുന്ന വെട്ടിപ്പറമ്പ് രോഡ് നിലവില്‍ നവീകരണ ജോലികള്‍ നടക്കുന്നതിനാല്‍ ഉപയോഗിക്കാനാകാത്തതും തിരിച്ചടിയാണ്. വെള്ളം താഴുന്നത് വരെ കാത്തുനില്‍ക്കേണ്ടിവരും. പനച്ചികപ്പാറ, നടയ്ക്കല്‍ വഴിയുള്ള റോഡുകളും ഉപയോഗിക്കാം.
.
0 Comments