പാലാ തെടുപുഴ റോഡിൽ അപകടങ്ങൾ പതിവാകുന്നു. മഴക്കാലത്ത് വാഹനങ്ങൾ നിയന്ത്രണം വിട്ടു ള്ള അപകടങ്ങളാണ് കൂടുതലും ഐങ്കൊമ്പ് ജംഗ്ഷനിൽ ഓൾട്ടോ കാർ നിയന്ത്രണംവിട്ട് വീടിന്റെ മതി ലിടിച്ച് തകർത്തതാണ് ഏറ്റവും ഒടുവിലത്തേത്. ഇന്ന് രാവിലെയായിരുന്നു അപകടം. അപകടത്തിൽ യാ തക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു.
2 ദിവസം മുൻപാണ് കാർ നിയന്ത്രണംവിട്ട് പിഞ്ചുകുഞ്ഞ് മരിച്ച ദാരുണസംഭവം ഉണ്ടായത്. മൂവാറ്റുപുഴ പുനലൂർ പാതയുടെ ഭാഗമായ പാലാ തൊടുപുഴ റോഡിൽ റോഡിന്റെ നിലവാരം തന്നെയാണ് അപകട ത്തിനും കാരണമാകുന്നത്. മികച്ച ടാറിംഗ് ഉള്ള റോഡിൽ വേഗത കൂടുന്നതും മഴനനഞ്ഞ റോഡിലെ വേഗക്കൂടുതലും അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഈ പാതയിൽ സ്ഥിരം അപകടങ്ങൾക്ക് കാരണമാകു ന്ന വിവിധ സ്ഥലങ്ങളാണുള്ളത്. വാഹനവേഗത കുറ്.ക്കുകയാണ് അപകടത്തെ ചെറുക്കാനുള്ള പ്രധാ ന മാർഗം.
0 Comments