പാലാ രൂപത സഹായമെത്രാൻ പദവിയിൽനിന്നും സ്ഥാനത്യാഗം ചെയ്ത ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ്റെ പുസ്തക ശേഖരം മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന് നൽകി.
.ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ബിഷപ്പ്സ് ഹൗസിൽ എത്തി പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഗ്രന്ഥശാലയിൽ ഈ പുസ്തകങ്ങൾ ഉൾപ്പെടുത്തി വായനക്കാർക്കു ലഭ്യമാക്കും.
.ഗാന്ധിയൻ ആശയങ്ങളോട് ആഭിമുഖ്യം പുലർത്തിയിരുന്ന മാർ ജേക്കബ് മുരിക്കൻ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ പരിപാടികളിൽ ഏറെ താത്പര്യത്തോടെ പങ്കെടുത്തിരുന്നു.
0 Comments