പ്രവിത്താനം ഉള്ളനാട് വലിയകാവുംപുറം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഭരണങ്ങാനം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ളനാട് ചന്ത കവലയിൽ നിൽപ്പ് സമരം നടത്തി. ബിജെപി ഭരണങ്ങാനം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് വിനോദ് കുമാർ അധ്യക്ഷത വഹിച്ച സമരത്തിൽ ബിജെപി സംസ്ഥാന സമിതി അംഗം എൻ കെ ശശികുമാർ നിൽപ്പ് സമരം ഉദ്ഘാടനം ചെയ്തു . ബിജെപി സംസ്ഥാന കൗൺസിൽ അംഗം സോമശേഖരൻ തച്ചേട്ട്, ഭരണങ്ങാനം പഞ്ചായത്ത് മെമ്പർ രാഹുൽ രാഹുൽ ജി കൃഷ്ണൻ, ചന്ദ്രൻ കണ്ടത്തിൽ, സജി മാത്യു, രതീഷ്, അനൂപ് കറികാട്ട്, ബിജു പ്രവിത്താനം, സജി വട്ടമറ്റത്തിൽ എന്നിവർ പ്രസംഗിച്ചു
0 Comments