Latest News
Loading...

പകൽ വീടിന് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു.

തിടനാട് ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി ഏറെ കൊട്ടിഘോഷിച്ച് കുരിശുങ്കൽ പാക്കയം തോടിന് സമീപം ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച പകൽ വീട് നോക്കുകുത്തിയായി മാറുന്ന ദയനീയ കാഴ്ച്ചയാണ് കഴിഞ്ഞ കുറെ വർഷങ്ങളായ് തിടനാട്ടിലെ ജനങ്ങൾ കണ്ട് വരുന്നത്. പുതിയ ഭരണസമിതി അധികാരത്തിലേറിയിട്ട് നാളിതുവരെ പകൽ വീട് വൃദ്ധ ജനങ്ങൾക്ക് തുറന്ന് കൊടുക്കുവാനോ, പകൽവീടിനെ സംരക്ഷിക്കാനോ തയ്യാറായിട്ടില്ല. 
   


ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് നിർമ്മിച്ച ഈ പകൽവീടിനെ അധികാരികൾ പൂർണ്ണമായും മറന്ന അവസ്ഥയാണ്. ഫണ്ട് തട്ടുക എന്ന നിലപാടാണ് ഇത്തരക്കാർക്ക് . പകൽവീട് ഇപ്പോൾ പൂർണ്ണമായും കഞ്ചാവ് - മദ്യ മാഫിയകൾ കൈയ്യടക്കി വച്ചിരിക്കുകയാണ്. തിടനാട് ഗ്രാമപഞ്ചായത്ത് പകൽവീട് വൃദ്ധജനങ്ങൾക്ക് തുറന്ന് കൊടുക്കാത്തതിൽ പ്രതിഷേധിച്ചാണ് BJP തിടനാട് തിടനാട് പഞ്ചായത്ത് കമ്മിറ്റി പകൽവീടിന് മുൻപിൽ റീത്ത് വെച്ച് പ്രതിഷേധിച്ചത്...തുടർന്ന് BJP തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് എം എസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം BJP കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് മിനർവ്വാ മോഹൻ ഉദ്ഘാടനം ചെയ്തു. 


BJP പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് അഡ്വ: പി രാജേഷ് കുമാർ , മണ്ഡലം സെക്രട്ടറി സാബുജീ മറ്റത്തിൽ, ഹിന്ദുഐക്യവേദി താലൂക്ക് വർക്കിങ്ങ് പ്രസിഡന്റ് സജൻ കൊച്ചുപറമ്പിൽ , മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് മഞ്ജു സജീവ്, ജനറൽ സെക്രട്ടറി സരിതാ ഗോപകുമാർ, മഹിളാമോർച്ച പഞ്ചായത്ത് പ്രസിഡന്റ് സിന്ധു സുരേഷ്, BJP പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെല്ലപ്പൻ പി വി , സെക്രട്ടറി സൈബോ കെ കെ , മണ്ഡലം കമ്മിറ്റി അംഗങ്ങളായ സജി പി.കെ, രവീന്ദ്രൻ കേഴേപ്ലാക്കൽ എന്നിവർ സംസാരിച്ചു...





Post a Comment

0 Comments