പാലാ: ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം ഭവനപദ്ധതി പ്രകാരമുള്ള പത്താം സ്‌നേഹവീടിന്റെ നിര്‍മ്മാണം കൊഴുവനാല്‍ പഞ്ചായത്തിലെ മേവടയില്‍ ആരംഭിച്ചു. കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ തുടക്കം കുറിച്ച സ്‌നേഹദീപം പദ്ധതി 8 മാസംകൊണ്ട് പത്താം വീടിന്റെ നിര്‍മ്മാണത്തിലൂടെ മാതൃകാ ഭവന പദ്ധതിയായി മാറുകയാണ്.
.കൊഴുവനാല്‍ പഞ്ചായത്തിലെ 300 സുമനസ്സുകള്‍ മാസം തോറും നല്‍കുന്ന മിനിമം 1000 രൂപ മുതലുള്ള തുകയുപയോഗിച്ച് ആരംഭിച്ച പദ്ധതിയില്‍ ഇപ്പോള്‍ സമീപ പഞ്ചായത്തുകളിലുമായി 600 ആളുകള്‍ പദ്ധതിയില്‍ കണ്ണിയായിക്കഴിഞ്ഞു. സര്‍ക്കാര്‍ സഹായം ലഭ്യമല്ലാത്തവരും വീട് നിര്‍മ്മിക്കുവാന്‍ യാതൊരു നിവൃത്തിയുമില്ലാത്തവരും കൂലിവേലയില്‍ നിന്നുപോലും ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് വരുമാനം ഇല്ലാത്ത കുടുംബങ്ങള്‍ക്കാണ് സ്‌നേഹ വീടുകള്‍ ഈ പദ്ധതി പ്രകാരം നല്‍കുന്നത്. പത്താം സ്‌നേഹ വീടിന്റെ ശിലാസ്ഥാപന കര്‍മ്മം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ. ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു.
.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍, പഞ്ചായത്ത് മെമ്പര്‍മാരായ മാത്യു തോമസ്, ആനീസ് കുര്യന്‍, ആലീസ് ജോയി, മെര്‍ലിന്‍ ജെയിംസ്, മഞ്ചു ദിലീപ്, സഹകരണബാങ്ക് ബോര്‍ഡ് മെമ്പര്‍മാരായ ജഗന്നിവാസ് പിടിയ്ക്കാപ്പറമ്പില്‍, ശ്രീകുമാര്‍ തെക്കേടത്ത്, സ്‌നേഹ ദീപം സൊസൈറ്റി ഭാരവാഹികളായ ജോസ് റ്റി. ജോണ്‍, സജി തകിടിപ്പുറം, ഷാജി ഗണപതിപ്ലാക്കല്‍, സിബി പുറ്റനാനിയ്ക്കല്‍, ഷാജി വളവനാല്‍, ആര്‍. വേണുഗോപാല്‍ അഞ്ചാനിയ്ക്കല്‍, ഡോ. കെ. എസ്. പ്രഭാകരന്‍, ബെന്നി പുളിയ്ക്കല്‍, ഗീതാ രവി എന്നിവര്‍ പ്രസംഗിച്ചു.
.
0 Comments