Latest News
Loading...

തീക്കോയി - തലനാട് റോഡ് നവീകരിക്കാൻ 6.90 കോടി അനുവദിച്ചു

പാലാ: തീക്കോയി - തലനാട് റോഡ് ബി എം ആൻ്റ് ബി സി ടാറിംഗ് നടത്തി നവീകരിക്കുന്നതിന് 6.90 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. 2020ലെ ബജറ്റിൽ തീക്കോയി പാലം വീതി കൂട്ടി നവീകരിക്കുന്നതിനുൾപ്പെടെ 8 കോടി രൂപ അനുവദിച്ചിരുന്നു. 

.എന്നാൽ പാലത്തിന് 50 വർഷത്തിലേറെ പഴക്കമുള്ളതിനാൽ വീതി കൂട്ടി നവീകരിക്കുന്നത് പ്രായോഗികമല്ലെന്ന് പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയതിനെത്തുടർന്ന് പദ്ധതി നടപ്പാക്കുന്നതിന് തടസ്സം നേരിട്ടു. 

.തുടർന്ന് പാലം വീതി കൂട്ടുന്നത് ഒഴിവാക്കിയുള്ള എസ്റ്റിമേറ്റ് തയ്യാറാക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ നിർദ്ദേശിച്ചു. ഇതേത്തുടർന്ന് പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കുകയും സർക്കാർ ഭരണാനുമതി നൽകുകയും ചെയ്തത്. മഴ മാറിയാലുടൻ നവീകരണത്തിനുള്ള നടപടികൾ ആരംഭിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു.

.




Post a Comment

0 Comments