Latest News
Loading...

ടിപ്പര്‍ലോറി പുരിയടത്തിലേയ്ക്ക് മറിഞ്ഞു

പൂഞ്ഞാര്‍ അടിവാരം റോഡില്‍ ടിപ്പര്‍ ലോറിയുടെ പിന്‍വശം പുരയിടത്തിലേയ്ക്ക് മറിഞ്ഞു. കല്ലേക്കുളത്തിനും മുഴുയന്‍മാവിനും ഇടയിലാണ് അപകടമുണ്ടായത്. ലോറിയിലുണ്ടായിരുന്ന മണ്ണ് തള്ളാനുള്ള ശ്രമത്തിനിടെ ലോറിയുടെ പിന്‍വശം റോഡിനടിയിലേയ്ക്ക് പതിക്കുകയായിരുന്നു. 


അടിവാരം റോഡില്‍ ഓട ശുചീകരണം നടന്നുവരികയാണ്. ജെസിബി ഉപയോഗിച്ച് ശേഖരിച്ച മണ്ണ് സമീപത്തെ പുരയിടത്തിലേയ്ക്ക് തള്ളാനുള്ള ശ്രമത്തിനിടെയാണ് അപകടം. പിന്‍വശം ഉയര്‍ത്തിയപ്പോള്‍ വാഹനം നിയന്ത്രണംവിട്ട് പിന്നിലേയ്ക്ക് മറിയുകയായിരുന്നു. മുന്‍വശം റോഡില്‍ നിന്നും പുറകോട്ട് പോകാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. 



അപകടത്തില്‍പെട്ട ലോറി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ആര്‍ക്കും പരിക്കില്ല.




Post a Comment

0 Comments