മന്ത്രിസ്ഥാനം രാജിവച്ച ശേഷം മുന്‍മന്ത്രിയും ചെങ്ങന്നൂര്‍ എംഎല്‍എയുമായ സജി ചെറിയാന്‍ നാട്ടില്‍ ഹെല്‍മറ്റില്ലാതെ സ്‌കൂട്ടറോടിക്കുന്ന വാര്‍ത്താ ചിത്രം പങ്കുവച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ഷോണ്‍ ജോര്‍ജ്ജ്. ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചതിന് പിഴയടക്കണമെന്നും അല്ലെങ്കില്‍ കോടതിയില്‍ കാണാണെന്നും ഷോണ്‍ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.
മോട്ടോര്‍ വെഹിക്കിള്‍ ആക്ട് സെക്ഷന്‍ 194 ഡി പ്രകാരം 500 രൂപ പെറ്റി അടച്ചേ മതിയാകൂ. അല്ലെങ്കില്‍, ശേഷം കോടതിയില്‍' എന്നായിരുന്നു പോസ്റ്റ്. എന്നാല്‍ ഷോണിന് മറുപടിയുമായി ഇടത് അനുകൂലികള്‍ കമന്റ് ബോക്‌സിലെത്തി. ഹെല്‍മറ്റ് ഇല്ലാതെ ഷോണ്‍ ജോര്‍ജ് സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന ഒട്ടനവധി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത്, ഇതിന് എന്ത് ചെയ്യുമെന്നാണ് ഇടത് അണികളുടെ മറു ചോദ്യം.
0 Comments