കിടങ്ങൂര്‍: ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അനുവദിച്ച സാനിറ്റേഷന്‍ ബ്ലോക്കിന്റെ സമര്‍പ്പണം നടത്തി. 21 സാനിറ്റേഷന്‍ യൂണിറ്റുകളും വാഷിംഗ് ഏരിയായുടെ നിര്‍മാണവുമാണ് പദ്ധതിപ്രകാരം നടത്തിയത്.
സാനിറ്റേഷന്‍ ബ്ലോക്കിന്റെ സമര്‍പ്പണം ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് നെടുങ്ങാട്ടില്‍, ഫ്‌ളവേഴ്‌സ് സ്റ്റാര്‍ സിംഗര്‍ ജെയ്ഡന്‍ ജോസഫ് ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. ഡോ. മേഴ്‌സി ജോണ്‍, പഞ്ചായത്ത് മെമ്പര്‍ കുഞ്ഞുമോള്‍ ടോമി, പ്രിന്‍സിപ്പല്‍ ബിനോയി പി.ജെ., ഹെഡ്മാസ്റ്റര്‍ എബി കുര്യാക്കോസ്, സ്റ്റാഫ് സെക്രട്ടറി സോജന്‍ കൊല്ലറേട്ട് എന്നിവര്‍ പ്രസംഗിച്ചു.
0 Comments