യുഡിഎഫിൽ മത്സരിച്ച് വിജയിച്ച് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം പിടിച്ച് വാങ്ങി എല്ലാ ആനുകൂല്യങ്ങളും പറ്റിയ ശേഷം പണത്തിന്റെ പിറകെ പോയി എൽഡിഎഫുമായി കച്ചവടം നടത്തിയാണ് ഷൈനി സന്തോഷ് എൽഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുന്നതെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് അട്ടിമറിക്കാനുള്ള ഇടത് നീക്കം പൊതുസമൂഹം തിരിച്ചറിയണമെന്നും സജി ആവശ്യപ്പെട്ടു.
0 Comments