Latest News
Loading...

വിജയോൽസവം തിങ്കളാഴ്ച


പെരിങ്ങുളം സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലെ വിജയോൽസവം തിങ്കളാഴ്ച നടക്കും രാവിലെ 10ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന വിജയദിനാഘോഷം സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA ഉദ്ഘാടനം ചെയ്യും സ്കൂൾ മാനേജർ ഫാദർ മാത്യു പാറതൊട്ടിയിൽ അധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോർജ് മാത്യു മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. 


തുടർച്ചയായ പതിനഞ്ചാമത് വർഷമാണ് സ്കൂളിന് നൂറ് ശതമാനം വിജയം ലഭിക്കുന്നത്.പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും എൽ എ സ്.എസ്, യു എസ്.എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കും. ഹെഡ്മാസ്റ്റർ സോണി തോമസ്, ജനപ്രതിനിധികൾ, അധ്യാപക-വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും.





Post a Comment

0 Comments