Latest News
Loading...

ഓൺലൈൻ ടാലന്റ് മത്സരവുമായി മണിയംകുന്ന് സ്കൂൾ


വ്യത്യസ്തമായ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായ മണിയംകുന്ന് സെൻറ് ജോസഫ്സ് യു പി സ്കൂളിൻറെ ആഭിമുഖ്യത്തിൽ ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന ഓൺലൈൻ ടാലൻറ് മത്സരങ്ങളുടെ ഉദ്ഘാടനം ശ്രീമതി ചിത്ര ഐഎഎസ് നിർവഹിക്കും. 

പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസി സെക്രട്ടറി ഫാദർ ബർക്കുമാൻസ് കുന്നുംപുറം, പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീത നോബിൾ, എജുക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ലിസമ്മ, വാർഡ് മെമ്പർ ശ്രീമതി ഉഷാ കുമാരി , AEO ശ്രീമതി ഷംല ബീവി, BPO ശ്രീ സതീഷ് ജോസഫ്, സ്കൂൾ മാനേജർ ഫാ. ജോർജ് തെരുവിൽ, PTA പ്രസിഡന്റ് ശ്രീ ജോയി ഫിലിപ്പ്, എഴുത്തുകാരൻ ശ്രീ എസ് എഫ് ജബാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. 

ജൂലൈ 28ന് ആരംഭിക്കുന്ന ഈ ഓൺലൈൻ മത്സരത്തിൽ കുട്ടികളുടെ വ്യത്യസ്തങ്ങളായ എന്ത് കഴിവുകളും പ്രകടിപ്പിക്കാവുന്നതാണ്. ഡാൻസ്, പാട്ട്, പാചകം, കരാട്ടെ, യോഗ, മാജിക്, പ്രോഡക്റ്റ് നിർമ്മാണം, അങ്ങനെ എന്തുമാകാം. ഒരു മിനിറ്റിൽ കൂടാത്ത ഏറ്റവും മികച്ച 10 വീഡിയോകൾ അയക്കുന്നവരാകും അവസാന റൗണ്ടിൽ മത്സരത്തിന് അർഹരാവുക. അയക്കേണ്ട നമ്പർ 9744114101 

ഒന്ന്, രണ്ട്, മൂന്ന് എന്നീ സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം പതിനായിരം രൂപയുടെയും, അയ്യായിരം രൂപയുടെയും, രണ്ടായിരത്തി അഞ്ഞൂറ് രൂപയുടെയും കാഷ് അവാർഡുകൾ ലഭിക്കുന്നതാണ്. എല്ലാ സിലബസ്സിലുള്ള കുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്

Post a Comment

0 Comments