Latest News
Loading...

തിടനാട് എന്‍എസ്എസ് കരയോഗം സെക്രട്ടറി ശ്രീകാന്ത് നിര്യാതനായി.

തിടനാട് എന്‍എസ്എസ് കരയോഗം സെക്രട്ടറി ശ്രീകാന്ത് വി.എസ് വേലംപറമ്പില്‍ നിര്യാതനായി. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 37 വയസായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പില്‍ നടക്കും. 


സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖനായ വ്യക്തിത്വമായിരുന്നു ശ്രീകാന്ത്. തിടനാട്, തണ്ണിനാല്‍, ചെമ്മലമറ്റം മേഖലയിലെ വലിയ സൗഹൃദവലയത്തിന്റെ ഉടമയുമായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളിയില്‍ ഡിഷ് ടിവി ഡിസ്ട്രിബ്യൂട്ടറായിരുന്നു. മേഖലയിലെ ഏതൊരാവശ്യത്തിനും ഓടിയെത്തിയിരുന്ന ഊര്‍ജ്ജ്വസ്വലനായ സുഹൃത്തിനെ നഷ്ടമായതിന്റെ വേദനയിലാണ് സുഹൃത്തുക്കള്‍.


 ഭാര്യ രമ്യ, മഞ്ചേരി കേരള ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരിയാണ്. മക്കള്‍ ഗൗരി നന്ദ, ജാനകി മീര




Post a Comment

0 Comments