ആട് വിതരണ പദ്ധതിക്ക് തുടക്കം കുറിച്ചു.
ഈ രാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ബഷീർ അനുസ്മരണം വിവിധ പരിപാടികളോടെ ആചരിച്ചും പാത്തുമ്മയുടെ ആട് എന്ന ബഷീർ കൃതിയിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് വിദ്യാർത്ഥികളിൽ നിന്ന് ആട് വളർത്താൻ താല്പര്യമുള്ള കുടുംബങ്ങൾക്ക് ആടുകളെ വിതരണം ചെയ്യുന്ന പാത്തുമ്മയുടെ ആട് പദ്ധതിക്ക് തുടക്കം കുറിച്ചു.
മുസ്ലീം എ ജൂക്കേഷണൽ ട്രസ്റ്റിന്റെ സഹായത്തോടെ ആരംഭിച്ച ഈ പദ്ധതി പ്രൊഫസർ.എം.കെ ഫരീദ് ഉൽഘാടനം ചെയ്തു. ബഷീർ സ്മാരക സമിതി വൈസ് ചെയർമാൻ സണ്ണി ചെറിയാൻ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.
0 Comments