Latest News
Loading...

'വെള്ളയാന'കള്‍ ഇനിയില്ല. ആനവണ്ടികള്‍ ചുവപ്പിലേയ്ക്ക്

കെഎസ്ആര്‍ടിസിയുടെ ബസുകള്‍ പഴയ ചുവപ്പു നിറത്തിലേക്ക് മടങ്ങുന്നു. വേണാട് ബസുകളുടെ വെള്ളനിറം ഒഴിവാക്കാനാണ് തീരുമാനം. എല്ലാ ഓര്‍ഡിനറി ബസുകള്‍ക്കും ഇനി ചുവപ്പുനിറമായിരിക്കും. ഇതിനൊപ്പം ക്രീം കളര്‍ ബോര്‍ഡറുമുണ്ടാകും.  

ഫാസ്റ്റ് പാസഞ്ചറുകള്‍ക്ക് നിലവിലുള്ള ചുവപ്പുനിറവും മഞ്ഞനിറവും തുടരും. കെഎസ്ആര്‍ടിസിയുടെ സിറ്റി ഷട്ടില്‍, സിറ്റി സര്‍ക്കുലര്‍, സിറ്റി റേഡിയല്‍, ജന്റം ബസുകളുടെ നിറം നിലവിലുള്ളത് തന്നെയായിരിക്കും. ഇതിനും മാറ്റമുണ്ടാവില്ല.


ഓരോ ബസിന്റെയും വാര്‍ഷിക ഫിറ്റ്‌നെസ് പരിശോധനയ്ക്ക് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ക്ക് മുമ്പാകെ ഹാജരാക്കുന്നത് ചുവപ്പുനിറവും ക്രീം ബോര്‍ഡറും ഉള്ള ബസുകളായിരിക്കണമെന്ന്  കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിട്ടുണ്ട്.




Post a Comment

0 Comments