ഇന്ന് രാഷ്ട്രപതിയായി അധികാരം എറ്റ ദ്രൗപദി മുര്‍മുവിന് ആശംസകൾ അറിയിച്ച് ചേന്നാട് സെന്റ് മരിയ ഗൊരോത്തീസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശംസാകത്ത് അയച്ചു. ആശംസകള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം കേരളത്തെ കുറിച്ചും അക്ഷര നഗരിയായ കോട്ടയത്തെ കുറിച്ചും ചേന്നാട് എന്ന ഗ്രാമത്തെ കുറിച്ചും തങ്ങളുടെ സ്‌കുളിനെ കുറിച്ചും ഒക്കെ വിദ്യാര്‍ത്ഥികള്‍ കത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
സത്യ പ്രതിഞ്ജ ചടങ്ങ് തല്‍സമയം കണ്ടതിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതിക്ക് ആശംസകള്‍ അറിയിച്ച് കത്ത് എഴുതിയത്, ചേന്നാട് പോസ്റ്റ് ഓഫിസില്‍ നടന്ന ചടങ്ങില്‍ ഹെഡ് മിസ്ട്രസ് സിസ്റ്റര്‍ സിസി, - അധ്യാപകരായ റ്റോം എബ്രാഹം, ലിന്‍സി ജോസിറ്റ്, ജെസി സെബാസ്റ്റ്യന്‍, സെലിന്‍ കെ ഒ, ജിസാ ആനി ജോസ്, പോസ്റ്റ് മാസ്റ്റര്‍ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments