ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ആടു വിതരണ പദ്ധതി രണ്ടാം ഘട്ടം പൂഞ്ഞാർ എം.എൽ എ സെബാസറ്റ്യൻ കുളത്തുങ്കൽ ഉൽഘാടനം ചെയ്തു. ഈ അദ്ധ്യായന വർഷം പത്ത് ആടുകളെയാണ് അർഹരായ വിദ്യാർത്ഥികൾക്ക് നൽകുന്നത്.
ആദ്യ ഘട്ടത്തിൽ രണ്ട് ആടുകളെ വിതരണം ചെയ്തിരുന്നു. ഇന്ന് ആറ് ആടുകളെയാണ് നൽകിയത്. മൂന്നാം ഘട്ടമായി രണ്ട് ആടുകളെ കൂടി ഈവർഷം വിതരണം ചെയ്യും. ജീവനോപാധികൾ നൽകിക്കൊണ്ട് കുരുന്നു മനസ്സുകളിൽ കനിവിന്റെ പാഠങ്ങൾ നൽകുന്നതിനാണ് ഈ പദ്ധതി സ്കൂളിൽ നടപ്പാക്കുന്നത്.
മാനേജർ പ്രൊഫ.എം.കെ. ഫരീദ് അദ്ധ്യക്ഷത വഹിച്ചു. ഹെസ് മിസ്ട്രസ്സ് ലീന . എം.പി. ഫെലിക്സാമ്മ ചാക്കോ , ഇ മുഹമ്മദ്, എം.എസ്. കൊച്ചുമുഹമ്മദ്, അബ്ബാസ് പാറയിൽ അഫ്സൽ പാറനാനി, സൈദു കുട്ടി മനയ്ക്കൽ എന്നിവർ പങ്കെടുത്തു.
0 Comments