Latest News
Loading...

കളക്ടറുടെ പേരിൽ വ്യാജ വാട്സ്ആപ്പ് സന്ദേശം.

 കോട്ടയം ജില്ലാ കളക്ടർ ഡോ.പി .കെ ജയശ്രീയുടെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ചാണ് സന്ദേശങ്ങൾ അയക്കുന്നത്. 9315539098 എന്ന വ്യാജ നമ്പരിൽ നിന്നുമാണ് വാട്സ്ആപ്പ് സന്ദേശങ്ങൾ വരുന്നത് . ആദ്യം കുശലാന്വേഷണം, പിന്നെ ആമസോൺ പേ ഗിഫ്റ്റ് കാർഡ് അടക്കമുള്ള കാര്യങ്ങളിലേക്ക് സംഭാഷണം വഴിമാറും. 

അക്കൗണ്ട് വിവരങ്ങളും ചോദിക്കും. ഇത്തരം തട്ടിപ്പുകളില്‍ നിന്ന് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കോട്ടയം ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്ക് അറിയിച്ചു .




Post a Comment

0 Comments