ഭരണങ്ങാനത്ത് വി. അല്‍ഫോന്‍സാമ്മായുടെ പ്രധാന തിരുനാളിന് 2 ദിവസം ശേഷിക്കെ മഴയത്ത് ടൗണില്‍ ഉണ്ടാകുന്നത് വലിയ വെള്ളക്കെട്ട്. ഭരണങ്ങാനം പള്ളിയ്ക്ക് നേരെ മുന്‍പിലാണ് റോഡരികിലും ബസ് സ്‌റ്റോപ്പിന് സമീപവും വെള്ളക്കെട്ട് രൂക്ഷമാകുന്നത്.
തീര്‍ത്ഥാടനകേന്ദ്രം പ്രവേശന കവാടത്തിന് സമീപത്തെ ബസ് കാത്തിരുപ്പ് കേന്ദ്രം മഴയത്ത് വെള്ളത്തില്‍ മുങ്ങും. ഒരടിയോളം വെള്ളമാണ് ഇവിടെ ഉണ്ടാവുക. വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുന്നിലൂടെ വളരെ ദൂരത്തിലാണ് വെള്ളമൊഴുകുന്നത്. പലയിടത്തും ഓടയില്ലാത്തതാണ് റോഡില്‍ വെള്ളക്കെട്ട് സൃഷ്ടിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിഞ്ഞ പശ്ചാത്തലത്തില്‍ ജൂലൈ 28 പ്രദാനതിരുനാള്‍ ദിവസം വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. തിരുനാള്‍ ദിവസങ്ങളില്‍ മഴ പെയ്യുന്ന ചരിത്രം കൂടി കണക്കിലെടുക്കുമ്പോള്‍, ഇവിടെയെത്തുന്നവര്‍ക്കും ബസ് കാത്ത് നില്‍ക്കുന്നവര്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാവുക.
തിരുനാളിന് മുന്നോടിയായി ചേര്‍ന്ന ഒരുക്കഅവലോകന യോഗത്തില്‍ പിഡബ്ല്യുഡി വകുപ്പ് ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത് ചര്‍ച്ചകള്‍ നടത്തി പിരിഞ്ഞുവെങ്കിലും ഇത്തരം കാര്യങ്ങളില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല.
0 Comments