Latest News
Loading...

കോട്ടയം നഗരത്തിലെ ഓടയിൽ യുവാവിന്റെ മൃതദേഹം

കോട്ടയം നഗരമധ്യത്തിലെ ഓടയിൽനിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് സമീപത്തെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇത് പ്രദേശവാസിയായ ഗണേഷന്റേതാണെന്നും മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നും പോലീസ് പറഞ്ഞു.


സ്ഥിരമായി മദ്യപിക്കുന്ന ഗണേഷ് ഇവിടെ അടുത്തുള്ള കലുങ്കിൽ ഇരിക്കുന്നത് പതിവാണെന്നാണ് പോലീസിനു ലഭിച്ച വിവരം. ഈ കലുങ്കിൽ ഇരിക്കുന്നതിനിടെ പിന്നിലേയ്ക്കു മറിഞ്ഞുവീണ് മരണം സംഭവിച്ചതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.


ബുധനാഴ്ച രാവിലെ ഓടയിൽനിന്ന് കടുത്ത ദുർഗന്ധം വമിച്ചതോടെയാണ് ഇവിടെ പരിശോധന നടത്തിയത്. വനിതാ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസിനെ വിവരമറിയിച്ചു. ഡിവൈ.എസ്.പി. കെ.ജി. അനീഷ്, ഈസ്റ്റ് എസ്.എച്ച്.ഒ. യു.ശ്രീജിത്ത് തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 
.




Post a Comment

0 Comments