രാമപുരത്ത് കൂറ് മാറിയ ഷൈനി സന്തോഷിനെ കോണ്‍ഗ്രസ്സ് പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. കൂറ് മാറ്റ നിയമ നിരോധനപ്രകാരം നടപടികള്‍ സ്വീകരിക്കുമെന്ന് UDF രാമപുരം മണ്ഡലം കമ്മിറ്റിയും വ്യക്തമാക്കി. സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണ് കൂറുമാറിയതെന്നും നേതാക്കള്‍ ആരോപിച്ചു. മുന്‍ധാരണയുടെ രേഖകളും UDF നേതൃത്വം വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.
യുഡിഎഫ് മുന്‍ധാരണയനുസരിച്ച് രണ്ടാം ടേമില്‍ കേരള കോണ്‍ഗ്രസിലെ ലിസമ്മ മത്തച്ചന്‍ പ്രസിഡണ്ടും, കോണ്‍ഗ്രസിലെ കെ.കെ ശാന്ത റാം വൈസ് പ്രസിഡണ്ടുമാണ് ആവേണ്ടിയിരുന്നത്. എന്നാല്‍ അവസാന കൂറ് മാറിയ ഷൈനി സന്തോഷ് തന്നെ തെരഞ്ഞെടുത്ത ജനങ്ങളെ വെല്ലുവിളിക്കുകയാണ് ചെയ്തതെന്ന് യുഡിഎഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മോഡി രാഷ്ട്രീയം കേരള കോണ്‍ഗ്രസ് സ്വീകരിച്ചുവെന്നതിന് തെളിവാണ് ഈ കുതിര കച്ചവടം. ഒരു പ്രശ്‌നവുമില്ലാതിരുന്ന വ്യക്തി മിനിട്ടുകള്‍ക്കുള്ളില്‍ കൂറ് മാറിയത് സാമ്പത്തിക ലാഭത്തിന് വേണ്ടി മാത്രമാണന്നും ഷൈനിയെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗ ത്വത്തില്‍ നിന്ന് പുറത്താക്കിയതായി DCC പ്രസിഡന്റ് അറിയിച്ചതായും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് മോളി പീറ്റര്‍ പറഞ്ഞു.
ഷൈനി വിപ്പ് കൈപ്പറ്റുകയും പാര്‍ലമെന്ററി യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നും മോളിപീറ്റര്‍ വ്യക്തമാക്കി. പദ്ധതി വിഹിതം ചിലവഴിക്കുന്നതില്‍ പരാജയമാണെന്നാരോപിച്ച് ഷൈനി സന്തോഷിനെതിരെ ഇടത് മെംബര്‍മാര്‍ പ്രതിഷേധം നടത്തിയ സംഭവും UDF ചൂണ്ടാക്കാണിക്കുന്നു. അന് പരാജയമെന്ന് പറഞ്ഞയാള്‍ എങ്ങനെയാണിപ്പോള്‍ നല്ലതായി മാറിയതെന് എല്ഡിഎഫ് വ്യക്തമാക്കണമെന്നും UDF ആവശ്യപെട്ടു. LDF ന്റെ നിലവാര തകര്‍ച്ചയുടെ ഉദാഹരണമാണ് ഇതെന്നും നേതാക്കള്‍ പറഞ്ഞു.
മോളിപീറ്റര്‍, P. J മത്തച്ചന്‍, കെ.കെ ശാന്താറാം, ലിസമ്മ മത്തച്ചന്‍, സൗമ്യ സേവ്യര്‍, മനോജ് ജോര്‍ജ്, റോബി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments