ദുക്റാന തിരുനാളിനോട് അനുബന്ധിച്ച്
അരുവിത്തുറ ഫൊറോനയുടെയും യുണിറ്റിന്റെയും നേതൃത്വത്തിൽ
വിശ്വാസ സംരക്ഷണ ബൈക്ക് റാലി നടത്തി. അരുവിത്തുറ ഫൊറോനയുടെ
കീഴിലുള്ള വിവിധ യൂണിറ്റുകളിൽ നിന്നും 100ഓളം യുവ ജനങ്ങൾ പങ്കെടുത്ത ബൈക്ക് റാലി അരുവിത്തുറ ഫൊറോന പള്ളി വികാരി റവ. ഫാദർ അഗസ്റ്റിൻ പലക്കാപറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു.
പ്രസ്തുത റാലിയിൽ റവ. ഫാദർ ജേക്കബ് വെള്ളമരുതുങ്കൽ സന്ദേശം നൽകി. റാലിക്ക് അനുഗ്രഹ പ്രഭാഷണം എസ് എം വൈ എം രൂപത ഡയറക്ടർ റവ. ഫാദർ മാണി കൊഴുപ്പൻകുറ്റി നൽകി
0 Comments