Latest News
Loading...

ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മുണ്ടക്കയം തെക്കേമല പാലൂർകാവ് മാന്തറയിൽ റോബിൻ തോമസാണ് മരിച്ചത്. പ്ലാശനാൽ കലേക്കണ്ടം ഭാഗത്ത് ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. 

കാവുംകണ്ടത്ത് കോഴിഫാo സൂപ്പർവൈസറായ റോബിൻ മലബാർ ഭാഗത്തുള്ള ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിന് വിട്ടുകാർക്കൊപ്പം ചേരുന്നതിന് പാലായിലേക്ക് വരും വഴിയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ഉടൻ തന്നെ പാലായിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


പിതാവ് : തോമസ്, മാതാവ് : ത്രേസ്യാമ , സഹോദരങ്ങൾ : ധനേഷ്, ധന്യ 
ഭാര്യ : ഷോബി ( കടനാട് കൊഴിക്കോട്ട് കുടുംബാംഗം) മകൾ : ഈഡ്വിൻ, ഗോഡ്വിൻ, എഡോണ




Post a Comment

0 Comments