Latest News
Loading...

ഡോക്ടറെയും ഹോസ്പിറ്റൽ സ്റ്റാഫിനേയും ആക്രമിച്ച പ്രതി അറസ്റ്റിൽ

ഡോക്ടറെയും ഹോസ്പിറ്റൽ സ്റ്റാഫിനേയും ആക്രമിച്ച പ്രതി അറസ്റ്റിൽ . കണ്ണൂർ ആലക്കാട് സൗത്ത് ഇല്ലിക്കൽ വീട്ടിൽ ജോൺസൺ മകൻ ബിനു(36) വിനെയാണ് പാലാ പോലിസ് അറസ്റ്റ് ചെയ്തത്. പാലാ താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രി അതിക്രമിച്ച് കയറി ഡ്യൂട്ടി ഡോക്ടറെയും ആശുപത്രി സ്റ്റാഫിനെയും ആക്രമിക്കുകയും, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സിനെ ഭീഷണിപ്പെടുത്തുകയും, ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്യുകയായിരുന്നു. 


തുടര്‍ന്ന് ജില്ലാപോലീസ് മേധാവി കെ കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പാലാ എസ്.എച്ച്.ഓ കെ.പി. ടോംസണ്‍, എസ്. ഐ . രാജേഷ്‌ എന്നിവരും സംഘത്തിലുണ്ടായിരുന്നു

Post a Comment

0 Comments