Latest News
Loading...

AIYF നേതൃത്വത്തില്‍ ഈരാറ്റുപേട്ടയിൽ പ്രതിഷേധ ധർണ്ണ

പി.സന്തോഷ് കുമാർ ഉൾപ്പടെയുള്ള 19 എം.പിമാരെ സസ്പെൻ്റ് ചെയ്ത നടപടിയില്‍ AIYF നേതൃത്വത്തില്‍ ഈരാറ്റുപേട്ടയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മണ്ഡലം വൈസ് പ്രസിഡൻറ് സഖാവ് ബാബു ജോസഫിന്റെ അധ്യക്ഷതയിൽ ജില്ലാ കമ്മിറ്റി അംഗം ആർ രതീഷ് സ്വാഗതം പറഞ്ഞു. AIYF മണ്ഡലം സെക്രട്ടറി സഖാവ് ഷമ്മാസ്‌ ലത്തീഫ് ധർണ്ണ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം കമ്മിറ്റി അംഗം കെഎസ് നൗഷാദ്, AIYF മണ്ഡലം കമ്മിറ്റി അംഗം സഖാവ് അജ്മൽ, തുടങ്ങിയവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.

Post a Comment

0 Comments