അരുവിത്തുറ: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിൻ്റെ ഭാഗമായി പ്രവേശനോത്സവം ബ്ലോക്കുതല ഉദ്ഘാടനം വിവിധ പരിപാടികളോടെ അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ വച്ച് നടത്തപ്പെട്ടു .സ്കൂൾ മാനേജറും അരുവിത്തുറ ഫൊറോന വികാരിയുമായ റവ.ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുഹ്‌റ അബ്ദുൾ ഖാദർ ഉദ്ഘാടനം നിർവഹിച്ചു
ബലൂണും സമ്മാനങ്ങളും മധുര പലഹാരവും ലഭിച്ച കുട്ടികൾക്ക് ഈ പ്രവേശനോത്സവം അവിസ്മരണീയമായ അനുഭവമായി .
റവ. ഫാ. ജോസ് കിഴക്കേൽ, ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഷംല ബീവി, ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ശ്രീ സതീഷ് സാർ, ഡയറ്റ് പ്രതിനിധി ജെയ്സൺ സാർ പി.ടി.എ. പ്രസിഡന്റ് ശ്രീ ജോസ് കിഴവഞ്ചിയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
0 Comments