ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ കാണാതായ വൃദ്ധയ്ക്ക് വേണ്ടി രണ്ടാം ദിനം നടത്തിയ തെരച്ചിലും വിഫലമായി. ഈരാറ്റുപേട്ട നടയ്ക്കൽ തടിക്കൻപറമ്പിൽ നബീസ(85)യെയാണ് മീനച്ചിലാറ്റിൽ വീണ് കാണായത്. കഴിഞ്ഞ ദിവസം രാത്രിയിൽ നസീബ വീട് വിട്ടിറങ്ങുകയായിരുന്നു. ഇതേ തുടർന്നു മീനച്ചിലാറിന്റെ കരയിൽ എത്തിയ നസീബ ആറ്റിൽ ചാടുന്നതായി നാട്ടുകാരിൽ ചിലർ കണ്ടിരുന്നു.
അഗ്നിരക്ഷാ സേനയും നാട്ടുകാരും പൊലീസും ചേർന്നു ചൊവ്വാഴ്ച രാത്രി 8 മുതൽ അർധരാത്രി വരെ തിരച്ചിൽ നടത്തി. എന്നാൽ, ഇവരെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്നു ബുധനാഴ്ച കോട്ടയത്ത് നിന്ന് സ്കൂബ ടീമും എത്തി വൈകിട്ട് വരെ തിരച്ചിൽ നടത്തി. ചെക്ക്ഡാം പരിസരം വരെ തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. വെള്ളമൊഴുക് കൂടുതലായതിനാൽ ചെക്ക്ഡാമിന് മുകളിലൂടെ ഒഴുകി പോയിട്ടുണ്ടാവുമോ എന്ന സംശയവും നിലവിലുണ്ട്.
0 Comments