Latest News
Loading...

മേരിക്കുട്ടി ജോസഫ് (78) നിര്യാതയായി

പാലാ: റോയൽ കോളജ് ഓഫ് നഴ്സിംഗ് ലണ്ടൻ റീജൻ ബോർഡ് മെമ്പറും യുഗ്മ നാഷണൽ ജോയിൻ്റ് ട്രഷററും ആയ എബ്രാഹം പൊന്നുംപുരയിടത്തിൻ്റെ മാതാവും പാലാ പൊന്നുംപുരയിടം ഔസേപ്പച്ചൻ്റെ ഭാര്യയുമായ മേരിക്കുട്ടി ജോസഫ് (78) നിര്യാതയായി. സംസ്കാര കർമ്മങ്ങൾ നാളെ  (25/06/2022) ഉച്ചകഴിഞ്ഞ് 2 നു കിഴതടിയൂർ ആർ വി റോഡിലുള്ള വസതിയിൽ ആരംഭിക്കുന്നതും തുടർന്നു മുത്തോലി സെൻ്റ് ജോർജ് പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്.


പരേത കല്ലൂർകുളം തെക്കേമുറിയിൽ പുറങ്ങനാൽ പരേതനായ സ്വർണ്ണ വ്യാപാരി പി ഐ എബ്രാഹമിൻ്റെ മകളും അകലകുന്നം പഞ്ചായത്ത് മുൻ പ്രസിഡൻ്റ് സണ്ണി എബ്രാഹമിൻ്റെ സഹോദരിയുമാണ്.

മക്കൾ: മിനി ജോജോ, ജിജി ജോൺ, എബ്രാഹം പൊന്നുംപുരയിടം (യു കെ )

മരുമക്കൾ: പരേതനായ ജോജോ മാനുവൽ, ചരണകുന്നേൽ (ഭരണങ്ങാനം), ജോൺ സെബാസ്റ്റ്യൻ, വള്ളുവംകോട്ട് (രാമപുരം)

കൊച്ചു മക്കൾ: ശില്പ ജോൺ, ജ്യോതി ആൻ ജോജോ




Post a Comment

0 Comments