ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡ് ൽ നിർമിച്ച സ്നേഹഭവനത്തിന്റെ താക്കോൽദാനം വാർഡ് മെമ്പറും ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് മായ ജോണിസ് പി സ്റ്റീഫൻ നിർവഹിച്ചു. അരീക്കര മങ്ങാട്ട് വീട്ടിൽ ലക്ഷ്മികുട്ടി അമ്മക്ക് വേണ്ടിയാണ് വീട് നിർമിച്ചു നൽകിയത്.ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ്, പഞ്ചായത്ത് അംഗങ്ങൾ ആയ റിനി വിൽസൺ, ബിനു ജോസ്, ഭവന നിർമ്മാണ കമ്മിറ്റി കൺവീനർ മാരായ സജി തോട്ടികാട്ട്, മനോജ് ഒലക്കമ്പുഴ, ജോബി കൊഴമ്പ്ലാക്കിൽ, സ്റ്റീഫൻ പാണ്ടിയംകുന്നേൽ, പരിസരവാസികൾ എന്നിവർ പങ്കെടുത്തു.
മുഖ്യ സ്പോൺസർമാരായ ഷീജ വേങ്ങാലികുന്നേൽ ടോമി ഒക്കാട്ടു , ഫണ്ട് നൽകി സഹകരിച്ച മുഴുവൻ അയൽവാസികൾ, സഹകാരികൾ , സ്വന്തം വീട് പോലെ കണ്ടു പണികൾക്ക് നേതൃത്വം നൽകിയ കൺവീനമാരായ സജി തോട്ടികാട്ട്, മനോജ് ഒലക്കമ്പുഴ, ജോബി കൊഴമ്പ്ലാക്കിൽ, സ്റ്റീഫൻ പാണ്ടിയംകുന്നേൽ എന്നിവർക്ക് പ്രസിഡന്റ് നന്ദി അറിയിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് വീടിന്റെ ശോചനീയാവസ്ഥ കണ്ട വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ ജയിച്ചാലും തോറ്റാലും വീട് നിർമിച്ചു നൽകാൻ വേണ്ട പരിശ്രമം നടത്താം എന്ന് ഉറപ്പ് കൊടുത്തിരുന്നു.
സർക്കാർ സംവിധാനങ്ങളിലൂടെ വീട് നിർമിച്ചു നൽകാൻ ശ്രമം നടത്തിയെങ്കിലും കാലതാമസം വരുന്നതിനാൽ പരിസരവാസികളുടെ സഹകരണത്തോടെ നിർമ്മാണം ആരംഭിക്കുക ആയിരുന്നു.3 ബെഡ്‌റൂം ഉള്ള വീട് 9 ലക്ഷം രൂപയ്ക്കു പണിതു തീർക്കാൻ ആയതു കൺവീനർമാരുടെ ആൽമർദ്ധമായ പരിശ്ർമം ഒന്നു മാത്രം ആണെന്ന് പ്രസിഡന്റ് അഭിപ്രായപെട്ടു. വാർഡ് ലെ എല്ലാ വീടുകളും താമസയോഗ്യമാക്കാൻ വേണ്ട പരിശ്രമം തുടരും എന്നും പ്രസിഡന്റ് അറിയിച്ചു. സജി തോട്ടിക്കാട്ട് കണക്ക് അവതരിപ്പിക്കുകയും സ്നേഹവിരുന്നോടെ ഏവരും പിരിയുകയും ചെയ്തു.
0 Comments